മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാകുന്നതും പരിസ്ഥിതി മലിനീകരണം കുറഞ്ഞതുമായ ഇന്ധനമാണ് എൽ.പി.ജി എന്ന് പരീക്ഷണത്തിന് മേൽനോട്ടം വഹിച്ച പരിവർത്തനം സി.ഒ.ഒ റോയ് നാഗേന്ദ്രൻ പറഞ്ഞു. ഹിന്ദുസ്ഥാൻ പെട്രോളിയവുമായി സഹകരിച്ചാണ് പരീക്ഷണം. പരമ്പരാഗത യാനങ്ങളിൽ ഉപയോഗിക്കുന്ന 10 എച്ച്.പി ശേഷിയുള്ള എൻജിനുകൾ ഒരു മണിക്കൂർ പ്രവർത്തിപ്പിക്കുവാൻ ആറ് മുതൽ 10 ലിറ്റർ വരെ മണ്ണെണ്ണ വേണം. ഇവയിൽ തന്നെ 20 ശതമാനത്തോളം ഇന്ധനം കടലിൽ നേരിട്ട് കലരുന്ന സാഹചര്യവുമുണ്ട്.
എന്നാൽ എൽ.പി.ജി ഇന്ധനമായി ഉപയോഗിക്കുമ്പോൾ 2.5 കിലോഗ്രാം മാത്രമേ ഒരു മണിക്കൂറിന് വേണ്ടി വരുന്നുള്ളൂ. ഇന്ധനങ്ങളുടെ വില താരതമ്യം ചെയ്യുമ്പോൾ വലിയ സാമ്പത്തികനേട്ടം മത്സ്യത്തൊഴിലാളികൾക്കുണ്ടാകും. ഒന്നിലധികം എൻജിനുകൾക്ക് ഒരു എൽ.പി.ജി കിറ്റിൽ നിന്നും കണക്ഷൻ നൽകുവാനും സാധിക്കും. പരിസ്ഥിതി മലിനീകരണം കുറവാണെന്നത് എന്നത് മറ്റൊരു നേട്ടമാണ്.
1 Comments
Jumbo Jumbo Casino Mobile App | JTM Hub
ReplyDeleteJumbo Casino has been in operation since 광양 출장안마 2012. It has an intuitive design, intuitive navigation, and a convenient 논산 출장안마 phone app.Mobile App 충청남도 출장안마 Details: Jumbo CasinoMobile 김해 출장안마 AppSupport: Jumbo Casino Rating: 전주 출장마사지 4.5 · 17 reviews